നൈജീരിയയിൽ പള്ളിക്കുനേരേ ആക്രമണം, ഒരാൾ കൊല്ലപ്പെട്ടു
Friday, September 24, 2021 12:23 AM IST
അബുജ: നൈജീരിയയിലെ കോഗി സംസ്ഥാനത്ത് ക്രൈസ്തവ ദേവാലയത്തിനുനേരേ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്കു പരിക്കേറ്റു. രണ്ടു പേരെ ഭീകരർ തട്ടിക്കൊണ്ടു പോയി. കബ്ബയിലെ പള്ളിയിൽ ഞായറാഴ്ചയായിരുന്നു ആക്രമണം. നൈജീരിയൻ ട്രിബ്യൂണ്‍ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞമാസം കോഗി സംസ്ഥാനത്തെ ഒസാരയിൽ ഒരു പള്ളിക്കുനേരേ ഭീകരർ ആക്രമണം നടത്തി മൂന്നു പേരെ തട്ടിക്കൊണ്ടു പോയിരുന്നു. അഞ്ചു ദിവസം കഴിഞ്ഞാണ് ഇവരെ ഭീകരർ മോചിപ്പിച്ചത്.
ബോക്കോ ഹറാം, ഫൂലാനി, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണത്തിൽ ആയിരക്കണക്കിനു ക്രൈസ്തവരാണു കൊല്ലപ്പെട്ടത്.