അഫ്ഗാൻ ടിവിക്കു പേരുമാറ്റം
Monday, October 18, 2021 11:47 PM IST
കാബൂൾ: അഫ്ഗാൻ പാർലമെന്റിന്റെ ഔദ്യോഗിക ടെലിവിഷൻ ചാനലിന്റെ പേരും പരിപാടികളും താലിബാൻ ഭരണകൂടം മാറ്റി. വോലെസി ജിർഗ റേഡിയോ ആൻഡ് ടെലിവിഷൻ എന്ന പേരിനുപകരം ‘അൽ ഹിജറ’എന്ന പേരിലാണ് ചാനൽ ഇനി അറിയപ്പെടുക. ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്ന പരിപാടികളും ഇതോടൊപ്പം ഉൾപ്പെടുത്തി. അഫ്ഗാൻ പാർലമെന്റിന്റെ അധോസഭയുടെ പേരാണ് വോലെസി ജിർഗ.