സൂചിക്ക് നാലുവർഷം കൂടി തടവുശിക്ഷ
Tuesday, January 11, 2022 1:25 AM IST
നയ്പിഡോ: മ്യാൻമർ മുൻ പ്രസിഡന്റ് ഓങ്ങ് സാൻ സൂചിക്ക് നാലു വർഷം തടവുശിക്ഷ. വാക്കി ടോക്കികൾ ഇറക്കുമതി ചെയ്തു കൈവശം വച്ചതിനാണു ശിക്ഷ.
കഴിഞ്ഞ ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ സൈന്യം അധികാരം പിടിച്ചതിനു പിന്നാലെയാണു സൂചി തടവിലാകുന്നത്. ഒരു ഡസനിലധികം കുറ്റങ്ങൾ ഇവർക്കെതിരേ സൈനികഭരണകൂടം ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ വിധി പറഞ്ഞ മറ്റൊരു കേസിൽ സൂചിയെ കോടതി രണ്ടുവർഷം തടവിനു ശിക്ഷിച്ചിരുന്നു.