സൊമാലിയൻ തലസ്ഥാനത്ത് സ്ഫോടനം; എട്ടു പേർ മരിച്ചു
Thursday, January 13, 2022 1:39 AM IST
മൊഗാദിഷു: സൊമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ വിമാനത്താവളത്തിനു പുറത്തുണ്ടായ കാർബോംബ് ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. ഒന്പതു പേർക്കു പരിക്കേറ്റു.
സ്ഫോടനത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. ബുള്ളറ്റ്പ്രൂഫ് കാറുകൾ ഉൾപ്പെട്ട വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നു റിപ്പോർട്ടുണ്ട്.
യുഎൻ വാഹനവ്യൂഹമായിരുന്നു ലക്ഷ്യമെന്ന് മറ്റു ചില റിപ്പോർട്ടുകളിലും പറയുന്നു.
ശക്തമായ സ്ഫോടനത്തിൽ നിരവധി ഭവനങ്ങളും ഒരു മോസ്കും വാഹനങ്ങളും തകർന്നു.