ട്രെയിൻ കൂട്ടിയിടി: മരണം 57
Friday, March 3, 2023 2:09 AM IST
ആഥൻസ്: വടക്കൻ ഗ്രീസിൽ യാത്രാട്രെയിനും ചരക്കുട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 57 ആയി ഉയർന്നു. 40 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ലാറിസ നഗരത്തിനടുത്ത് ചൊവ്വാഴ്ച അർധരാത്രിയിലാണ് അപകടമുണ്ടായത്.
ഒരേ ട്രാക്കിലൂടെ എതിർദിശയിൽവന്ന ട്രെയിനുകൾ കൂട്ടിയിടിക്കുകയായിരുന്നു. ട്രെയിൻ അപകടത്തിൽ പ്രതിഷേധിച്ച് റെയിൽവേ തൊഴിലാളികൾ ഇന്നലെ പണിമുടക്ക് നടത്തി. രാജ്യത്ത് മാറിമാറിവരുന്ന സർക്കാരുകൾ റെയിൽ മേഖലയെ അവഗണിക്കുകയാണെന്നും അതിന്റെ ഫലമാണ് ദുരന്തമെന്നും ട്രേഡ് യൂണിയനുകൾ ആരോപിച്ചു.