കാളയോട്ടത്തിനിടെ അപകടം: ഒരാൾ മരിച്ചു
Wednesday, September 27, 2023 1:30 AM IST
വലൻസിയ: സ്പെയിനിൽ കാളയോട്ട ഉത്സവത്തിനിടെ അറുപത്തിമൂന്നുകാരൻ മരിച്ചു. വലൻസിയയിൽ ശനിയാഴ്ചയായിരുന്നു സംഭവം. കാള ഇടിച്ചിട്ട ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിരത്തിലേക്കു തുറന്നവിടുന്ന കാളക്കൂട്ടത്തിനു മുന്നിലൂടെ നൂറുകണക്കിനാളുകൾ ഓടുന്ന വിനോദത്തിനെതിരേ വിമർശനം ശക്തമാണ്. മൃഗങ്ങളോടുള്ള ക്രൂരതയ്ക്കു പുറമേ പങ്കെടുക്കുന്നവർക്കു പരിക്കേൽക്കാനുള്ള സാധ്യത കൂടുതലുമാണ്.