ഇടിയുടെ ആഘാതത്തിൽ തീപിടിച്ച കാറിൽ നാലു പേരും കുടുങ്ങി. കാർ പൂളിംഗ് ആപ് വഴിയാണ് നാലു പേരും യാത്രയ്ക്ക് ഒരേ വാഹനം തെരഞ്ഞെടുത്തത്. ഡാലസിലെ ബന്ധുവിനെ സന്ദർശിച്ചു മടങ്ങുകയായിരുന്നു ആര്യൻ രഘുനാഥും സുഹൃത്ത് ഫാറൂഖ് ഷേഖും.
ഭാര്യയെ കാണാൻ ബെന്റൺവില്ലിലേക്കു പോകുകയായിരുന്നു ലോകേഷ് പാലചർല. അർക്കൻസാസിൽ താമസിക്കുന്ന അമ്മാവനെ കാണാൻ പോകുകയായിരുന്നു ദർശിനി വാസുദേവ്.