യുക്രെയ്ൻ മാധ്യമപ്രവർത്തക റഷ്യൻ ജയിലിൽ മരിച്ചു
Monday, October 14, 2024 1:07 AM IST
കീവ്: റഷ്യൻ അധിനിവേശ പ്രദേശങ്ങളിലെ വാർത്തകൾ പുറംലോകത്തെത്തിച്ചതിനു പിന്നാലെ തടവിലാക്കപ്പെട്ട യുക്രെയ്ൻ മാധ്യമപ്രവർത്തക വിക്തോറിയ റോഷ്ചിന (27) ജയിലിൽ മരിച്ചു.
റഷ്യൻ അധികൃതർ ഇക്കാര്യം വിക്തോറിയയുടെ പിതാവിനെ അറിയിക്കുകയായിരുന്നു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബർ 19നായിരുന്നു മരണം.