അ​ലെ​ജാ​ന്‍ഡ്രോ മെ​നേ​ന്‍ഡ​സ് ഇ​റ​ങ്ങി
Tuesday, January 21, 2020 10:49 PM IST
കോ​ല്‍ക്ക​ത്ത: ഈ​സ്റ്റ് ബം​ഗാ​ള്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് അ​ലെ​ജാ​ന്‍ ഡ്രോ മെ​നേ​ന്‍ഡ​സ് ഇ​റ​ങ്ങി. ഐ ​ലീ​ഗി​ല്‍ തു​ട​രു​ന്ന മോ​ശം പ്ര​ക​ട​ന​മാ​ണ് ടീ​മി​ന്‍റെ പ്ര​ധാ​ന കോ​ച്ചി​നെ സ്ഥാ​നം ഉ​പേ​ക്ഷി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. ലീ​ഗി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഈ​സ്റ്റ് ബം​ഗാ​ള്‍.

ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ത്തി​ലും ഈ​സ്റ്റ് ബം​ഗാ​ളി​നു തോ​ല്‍വി​യാ​യി​രു​ന്നു. ഇ​തി​ല്‍ അ​വ​സാ​ന​ത്തേ​ത് ചി​ര​വൈ​രി​ക​ളായ മോ​ഹ​ന്‍ ബ​ഗാ​നോ​ട് കോ​ല്‍ക്ക​ത്ത ഡ​ര്‍ബി​യി​ലാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.