ഓണ്‍ലൈൻ പരിശീലനവുമായി ബ്രസീലിയൻ സോക്കർ സ്കൂൾ
Sunday, May 24, 2020 12:18 AM IST
കോട്ടയം: കൊറോണ വൈറസ് രോഗവ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗണ്‍ ആയ പശ്ചാത്തലത്തിൽ ഫുട്ബോൾ ഭാവി വാഗ്ദാനങ്ങളെ വാർത്തെടുക്കാനുള്ള ഓണ്‍ലൈൻ പരിശീലന പദ്ധതിയുമായി ബ്രസീലിയൻ സോക്കർ സ്കൂൾ. നാല് മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. 20 രാജ്യങ്ങളിൽ വേരുള്ള, ശ്രദ്ധേയമായ നിരവധി നേട്ടങ്ങൾ കൈവരിച്ച ഗ്രാസ്റൂട്ട് ഫുട്ബോൾ പരിശീലന സംഘടനയാണ് ബ്രസീലിയൻ സോക്കർ സ്കൂൾ. യുകെ ആണ് ആസ്ഥാനം.
പരിശീലകരുമായുള്ള തത്സമയ സെഷനുകൾ, പ്രതിദിന പരിശീലന മൊഡ്യൂൾ, ഫിറ്റ്നസ് നിലനിർത്താനുള്ള ദിനചര്യകൾ, ആരോഗ്യകരമായി നിലനിർത്താനുള്ള പോഷകാഹാര പദ്ധതികൾ തുടങ്ങിയവയെല്ലാം ഓണ്‍ലൈൻ സെഷനുകളിലൂടെ വാഗ്ദാനം ചെയ്യപ്പെടുന്നു. വിവരങ്ങൾക്ക്: 7758844548, 8848380979. ഇ-മെയിൽ: [email protected]