എംഎംഎ ലോക ചാന്പ്യൻഷിപ്പിൽ വിജയി ഇന്ത്യൻ വംശജൻ
Sunday, May 16, 2021 11:53 PM IST
മിക്സഡ് മാർഷ്യൽ ആർട്ടായ (എംഎംഎ) വണ്‍ ചാന്പ്യൻഷിന്റെ 2021 പതിപ്പ് വിജയിച്ച അർജൻ ഭുള്ളർ. കനേഡിയൻ താരമായ ഭുള്ളർ ഇന്ത്യൻ വംശജനാണ്. എംഎംഎ ലോക ചാന്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യൻ വംശൻ എന്ന റിക്കാർഡും ഭുള്ളർ സ്വന്തമാക്കി. ഫിലിപ്പീൻ വംശജനായ അമേരിക്കൻ താരം ബ്രൻഡണ്‍ വേറയെയാണ് ഭുള്ളർ ഫൈനലിൽ കീഴടക്കിയത്. വണ്‍ ഹെവിവെയ്റ്റ് ലോക ചാന്പ്യൻഷ് 2015 മുതൽ കൈയടക്കിവച്ചിരുന്നത് വേറയായിരുന്നു. വേറയുടെ ഈ അപ്രമാദിത്വത്തിനാണ് ഭുള്ളർ തിരശീലയിട്ടത്.