സന്നാഹത്തിൽ രാഹുലിനു സെഞ്ചുറി
Wednesday, July 21, 2021 1:09 AM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയ്ക്കു മുന്നോടിയായുള്ള ഇന്ത്യയുടെ സന്നാഹമത്സരത്തിൽ കെ.എൽ. രാഹുലിനു സെഞ്ചുറി. 150 പന്തിൽ 101 റണ്‍സ് നേടിയ രാഹുൽ റിട്ടയേഡ് ഔട്ട് ആയി.
കൗണ്ടി സെലക്ട് ഇലവണിനെതിരായ ത്രിദിന മത്സരത്തിന്റെ 76 ഓവർ പൂർത്തിയായപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 251 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.
രാഹിലിനു പിന്നാലെ രവീന്ദ്ര ജഡേജ അർധസെഞ്ചുറി നേടി. 76 ഓവർ പൂർത്തിയായപ്പോൾ 55 റണ്‍സുമായി ജഡേജ ക്രീസിലുണ്ട്. ഷാർദുൾ ഠാക്കൂറാണ് (8 നോട്ടൗട്ട്) ജഡേജയ്ക്ക് കൂട്ട്.
രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ് ഇന്ത്യ ഇറങ്ങിയത്. രോഹിത് (9), മായങ്ക് അഗർവാൾ (28), ചേതേശ്വർ പൂജാര (21), ഹനുമ വിഹാരി (24) എന്നിവർ തുടക്കത്തിലേ പുറത്തായതോടെ നാലിന് 107 എന്ന നിലയിലായിരുന്നു ഇന്ത്യ.