ബയേണിന്റെ ഏഴാം സ്വർഗം
Sunday, September 19, 2021 11:04 PM IST
മ്യൂണിക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോളിൽ ബയേണ്‍ മ്യൂണിക്കിനു തകർപ്പൻ ജയം. ഹോം മത്സരത്തിൽ ബയേണ്‍ 7-0ന് ബൊചമിനെ തരിപ്പണമാക്കി.
ലെറോയ് സനെ (17’), യോഷ്വ കിമിഷ് (27’, 65’), സെർജ് ഗ്നാബ്രി (32’), റോബർട്ട് ലെവൻഡോവ്സ്കി (61’), ചുപൊ മോട്ടിംഗ് (79’) എന്നിവരാണു ബയേണിനായി വലകുലുക്കിയത്. ഒരു ഗോൾ സെൽഫിലൂടെ എത്തി. അഞ്ചു മത്സരത്തിൽനിന്ന് 13 പോയിന്റുമായി ബയേണ്‍ ആണ് ഒന്നാം സ്ഥാനത്ത്.