ബാലൻ ദി ഓർ ഇന്ന്
Monday, November 29, 2021 1:03 AM IST
ലോകത്തിലെ മികച്ച ഫുട്ബോളർക്ക് ഫ്രഞ്ച് മാഗസിൻ നൽകുന്ന ബാലൻ ദി ഓർ പുരസ്കാര പ്രഖ്യാപനം ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയോടെ നടക്കും.
ആറു തവണ പുരസ്കാരം സ്വന്തമാക്കിയ അർജന്റീനയുടെ ലയണൽ മെസി 2021 ബാലൻ ദി ഓറും കരസ്ഥമാക്കുമെന്നാണു സൂചന. 2020ൽ കോവിഡിനെത്തുടർന്ന് പുരസ്കാരം റദ്ദാക്കിയിരുന്നു. 2019ൽ മെസിക്കായിരുന്നു പുരസ്കാരം.