കോഹ്‌ലി മയം...
കോഹ്‌ലി മയം...
Friday, May 20, 2022 2:13 AM IST
മും​ബൈ: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ വി​രാ​ട് കോ​ഹ്‌​ലി ക​ത്തി​ക്ക​യ​റി​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗാ​ളൂ​രു എ​ട്ട് വി​ക്ക​റ്റി​ന് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ കീ​ഴ​ട​ക്കി. എ​ട്ട് പ​ന്ത് ബാ​ക്കി​നി​ൽ​ക്കേ​യാ​യി​രു​ന്നു ആ​ർ​സി​ബി​യു​ടെ ജ​യം. 54 പ​ന്തി​ൽ ര​ണ്ട് സി​ക്സും എ​ട്ട് ഫോ​റും അ​ട​ക്കം കോ​ഹ്‌​ലി 73 റ​ൺ​സ് നേ​ടി.

കോ​ഹ്‌​ലി - ഫാ​ഫ് ഡു​പ്ലെ​സി (38 പ​ന്തി​ൽ 44) ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ 115 റ​ൺ​സ് പി​റ​ന്നു. സ്കോ​ർ: ഗു​ജ​റാ​ത്ത് 20 ഓ​വ​റി​ൽ 168/5. ബം​ഗ​ളൂ​രു 18.4 ഓ​വ​റി​ൽ 170/2. ആ​ർ​സി​ബി​യു​ടെ ഗ്ലെ​ൻ മാ​ക്സ്‌​വെ​ൽ 18 പ​ന്തി​ൽ 40 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.


ഗു​ജ​റാ​ത്തിനായി 47 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 62 റ​ണ്‍​സു​മാ​യി ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്താ​കാ​തെ നി​ന്നു. ഡേ​വി​ഡ് മി​ല്ല​ർ (25 പ​ന്തി​ൽ 34), വൃ​ദ്ധി​മാ​ൻ സാ​ഹ (22 പ​ന്തി​ൽ 31), മാ​ത്യു വേ​ഡ് (13 പ​ന്ത് 16), റാ​ഷി​ദ് ഖാ​ൻ (6 പ​ന്തി​ൽ 19 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും ഗു​ജ​റാ​ത്തി​നാ​യി തി​ള​ങ്ങി. ജ​യ​ത്തോ​ടെ ആ​ർ​സി​ബി പ്ലേ ​ഓ​ഫ് സാ​ധ്യ​ത സ​ജീ​വ​മാ​ക്കി നി​ല​നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.