റഗ്ബി ചാന്പ്യൻഷിപ്പ് നാളെ മുതൽ
Friday, May 27, 2022 1:23 AM IST
തൃശൂർ: കേരള സ്പോർട്സ് കൗണ്‍സിലിന്റെയും സംസ്ഥാന റഗ്ബി അസോസിയേഷന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ജൂണിയർ, സീനിയർ റഗ്ബി ചാന്പ്യൻഷിപ്പ് 28, 29 തീയതികളിൽ തൃശൂർ കോർപറേഷൻ മൈതാനിയിൽ നടക്കും.
ഈ ചാന്പ്യൻഷിപ്പിൽനിന്ന് ജൂണ്‍ ഒന്പതുമുതൽ 12 വരെ ബിഹാറിൽ നടക്കുന്ന ഓൾ ഇന്ത്യ സീനിയർ ചാന്പ്യൻഷിപ്പിലേക്കും ജൂണ്‍ 16 മുതൽ 19 വരെ നടക്കുന്ന ജൂണിയർ ചാന്പ്യൻഷിപ്പിലേക്കുമുള്ള കേരള ടീമിനെ തെരഞ്ഞെടുക്കും. മുംബൈയിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി റഗ്ബി ചാന്പ്യൻഷിപ്പിൽ പുരുഷവിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ കാലിക്കട്ട് റഗ്ബി ടീമിനു ചടങ്ങിൽ സ്വീകരണം നൽകും.