ഗുസ്തിയിൽ ബെ​ജ്റം​ഗ് പൂ​നി​യയ്ക്കും സാക്ഷി മാലിക്കിനും സ്വർണം
ഗുസ്തിയിൽ ബെ​ജ്റം​ഗ് പൂ​നി​യയ്ക്കും സാക്ഷി മാലിക്കിനും സ്വർണം
Saturday, August 6, 2022 12:23 AM IST
ബെ​​​​​ർ​​​​​മിം​​​​​ഗ്ഹാം: കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സി​ൽ ഗോ​ദ​യി​ൽ ഇ​ന്ത്യ​ക്ക് സ്വ​ർ​ണ​ത്തി​ള​ക്കം. പു​രു​ഷ വി​ഭാ​ഗം 65 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ ബെ​ജ്റം​ഗ് പൂ​നി​യ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. 2018 ഗോ​ൾ​ഡ് കോ​സ്റ്റ് ഗെ​യിം​സി​ൽ സ്വ​ർ​ണ ജേ​താ​വാ​യി​രു​ന്നു ബെജ്റം​ഗ് പൂ​നി​യ.

വ​നി​ത​ക​ളു​ടെ 62 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഗു​സ്തി​യി​ൽ ഇ​ന്ത്യ​യു​ടെ സാ​ക്ഷി മാ​ലി​ക്കും സ്വ​ർ​ണ​ത്തി​ൽ മു​ത്ത​മി​ട്ടു. കാ​ന​ഡ​യു​ടെ അ​ന ഗോ​ഡി​നെ​യാ​ണ് സാ​ക്ഷി ഫൈ​ന​ലി​ൽ കീ​ഴ​ട​ക്കി​യ​ത്.

അ​തേ​സ​മ​യം, വ​നി​ത​ക​ളു​ടെ 57 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ലി​ൽ ഇ​ന്ത്യ​ക്കാ​യി അ​ൻ​സു മാ​ലി​ക്ക് വെ​ള്ളി സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​യു​ടെ അ​ൻ​സു മാ​ലി​ക്ക് നൈ​ജീ​രി​യ​യു​ടെ ഒ​ഡു​നാ​യൊ അ​ഡെ​കു​റൊ​യെ​യാ​ണ് സ്വ​ർ​ണ പോ​രാ​ട്ട​ത്തി​ൽ നേ​രി​ട്ട​ത്. സെ​മി​യി​ൽ ശ്രീ​ല​ങ്ക​യു​ടെ നെ​ത്മി പൊ​രു​തൊ​റ്റ​ഗ​യെ 10-0ന് ​ത​ക​ർ​ത്തെ​റി​ഞ്ഞാ​യി​രു​ന്നു അ​ൻ​സു മാ​ലി​ക്കി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം.


പു​രു​ഷ വി​ഭാ​ഗം 86 കി​ലോ​ഗ്രാം ഫ്രീ​സ്റ്റൈ​ൽ ഫൈ​ന​ലി​ൽ ഇ​ന്ത്യ x പാ​ക് പോ​രാ​ട്ടം. ഇ​ന്ത്യ​യു​ടെ ദീ​പ​ക് പൂ​നി​യ പാ​ക്കി​സ്ഥാ​ന്‍റെ മു​ഹ​മ്മ​ദ് ഇ​നാ​മി​നെ​ സ്വ​ർ​ണ​പോ​രാ​ട്ട​ത്തി​ൽ നേ​രി​ടും. കാ​ന​ഡ​യു​ടെ അ​ല​ക്സ് മൂ​റി​നെ കീ​ഴ​ട​ക്കി ദീ​പ​ക് പൂ​നി​യ ഫൈ​ന​ൽ ബെ​ർ​ത്ത് ഉ​റ​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.