ദേശീയ പവര്‍ലിഫ്റ്റിംഗ്: കേരളത്തിന് ഓവറോള്‍
Monday, August 15, 2022 12:40 AM IST
കാസര്‍ഗോഡ്: ദേശീയ സബ് ജൂണിയര്‍, ജൂണിയര്‍, ക്ലാസിക് പവര്‍ലിഫ്റ്റിംഗ് മത്സരങ്ങളില്‍ 184 പോയിന്റ് നേടി കേരളം ഓവറോള്‍ കിരീടം സ്വന്തമാക്കി. 165 പോയിന്റ് നേടിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 158 പോയിന്റോടെ മധ്യപ്രദേശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ സബ് ജൂണിയര്‍, ജൂണിയര്‍ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും സബ് ജൂണിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയാണു കേരളം ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്.