ഇന്ത്യ-ദക്ഷിണാഫ്രിക്ക: അപ്പർ ടിയറിൽ 5000 ടിക്കറ്റുകൾ മാത്രം ബാക്കി
Wednesday, September 21, 2022 11:28 PM IST
തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കുന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിന്റെ 15,929 ടിക്കറ്റുകൾ രണ്ടു ദിവസത്തിനുള്ളിൽ വിറ്റഴിച്ചു.
അപ്പർ ടിയറിൽ (1,500 രൂപ) 50,00 ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. 1,500 രൂപയാണ് അപ്പർ ടിയർ ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 50 ശതമാനം ഇളവ് ലഭിക്കും. പവലിയന് 2,750 രൂപയും കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6,000 രൂപയുമാണ് നിരക്ക്.