ടീം ഇവരിൽനിന്ന് ഇന്ത്യ- രോഹിത് ശർമ (നായകൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, രജത് പട്ടിദാർ, സൂര്യകുമാർ യാദവ്, കെ.എസ്. ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുർ ഠാക്കുർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ്- ടോം ലാഥം (നായകൻ), ഫിൻ അല്ലൻ, ഡഗ് ബ്രേസ്വെൽ, മൈക്കിൾ ബ്രേസ്വെൽ, മാർക് ചാപ്മൻ, ഡെവണ്‍ കോണ്‍വേ, ജേക്കബ് ഡഫി, ലോക്കീ ഫെർഗുസണ്, ഡാരിൽ മിച്ചൽ, ഹെന്റി നിഷോൾസ്, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഹെന്റി ഷിപ്ലി, ഇഷ് സോധി, ബ്ലെയർ ടിക്നർ.
കോഹ്ലിക്കെണി സ്പിന്നർമാരെ എങ്ങനെ നേരിടണമെന്നറിയാതെ വിരാട് കോഹ്ലി കുഴങ്ങുന്നതു സമീപകാലത്തു പതിവുകാഴ്ചയാണ്. പരന്പര ആരംഭിക്കുംമുന്‍പ് കളിച്ച നാല് ഇന്നിംഗ്സുകളിൽ മൂന്നിലും സെഞ്ചുറിനേടിയ കോഹ്ലി, കഴിഞ്ഞ ദിവസം ഇടംകൈയൻ സ്പിന്നറായ മിച്ചൽ സാന്റ്നർക്കു വിക്കറ്റ് നൽകിയാണു മടങ്ങിയത്.
അപൂർവ നേട്ടമരികെ ഇന്നത്തെ ഏകദിനം വിജയിച്ചാൽ നാട്ടിൽ തുടർച്ചയായ സന്പൂർണ പരന്പരവിജയങ്ങളുടെ നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരന്പരയും ഇന്ത്യ തൂത്തുവാരിയിരുന്നു. 2009നുശേഷം നാട്ടിൽ ഇന്ത്യ കളിച്ച 27 ഏകദിന പരന്പരകളിൽ 24 എണ്ണവും ഇന്ത്യ വിജയിച്ചു; തോറ്റത് മൂന്നു പരന്പരകളിൽ മാത്രം. ന്യൂസിലൻഡിനെതിരേ സ്വന്തം നാട്ടിൽ ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരന്പര വിജയമാണിത്. 1988നുശേഷം നാട്ടിൽ ഇന്ത്യ കിവീസിനോടു പരന്പര നഷ്ടപ്പെടുത്തിയിട്ടില്ല.
അടിച്ചുപറത്തും ഹോൾക്കർ സ്റ്റേഡിയത്തിലെ ബൗണ്‍സുള്ള പിച്ച് ബാറ്റർമാരെ പിന്തുണയ്ക്കുന്നതാണു പതിവ്. ബൗണ്ടറികളും ചെറുതാണ്. അതുകൊണ്ടുതന്നെ വന്പനടിക്കാരായ ബാറ്റർമാരെ പിടിച്ചുകെട്ടാൻ ബൗളർമാർ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
ജയിച്ചാല്‍ ഒന്ന് ഇന്നത്തെ മത്സരം ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താം. നിലവിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഇന്ത്യയും 113 റേറ്റിംഗ് പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്. ജയിച്ചാൽ ഇന്ത്യ മുന്നിലെത്തും. ടൂർണമെന്റ് ആരംഭിക്കും മുന്‍പ് 115 റേറ്റിംഗ് പോയിന്റുമായി ന്യൂസിലൻഡായിരുന്നു ഒന്നാമത്. ഇന്നു പരാജയപ്പെട്ടാലും ഒന്നാമതെത്താൻ ഇന്ത്യക്ക് അവസരമുണ്ട്. എന്നാൽ, അതിന് ഓസ്ട്രേലിയയ്ക്കെതിരേ മാർച്ചിൽ നടക്കുന്ന ഏകദിന പരന്പര ജയിക്കണം.