കേരളത്തിനു സ്വർണം
Friday, June 9, 2023 12:02 AM IST
ഭോപ്പാൽ: ദേശീയ സ്കൂൾ അത്ലറ്റിക്സിൽ കേരളത്തിന് ഒരു സ്വർണംകൂടി. മീറ്റിന്റെ മൂന്നാംദിനം ആണ്കുട്ടികളുടെ ഹൈജംപിൽ കേരളത്തിനായി എസ്.കെ. മുഹമ്മദ് ജസിം സ്വർണം കരസ്ഥമാക്കി. 1.99 മീറ്റർ കണ്ടെത്തിയാണു മുഹമ്മദ് ജസിം സ്വർണമണിഞ്ഞത്.
രണ്ടാംദിനം കേരളത്തിനായി ആണ്കുട്ടികളുടെ 400 മീറ്ററിൽ പി. അഭിരാമും പെണ്കുട്ടികളുടെ 100 മീറ്ററിൽ എസ്. മേഘയും സ്വർണം നേടിയിരുന്നു. ആണ്കുട്ടികളുടെ 4x100 മീറ്റർ റിലേയിലും കേരളം സ്വർണം നേടി.