ബോധവത്കരണ ക്ലാസ് നടത്തി
1245472
Saturday, December 3, 2022 11:44 PM IST
തിരുവനന്തപുരം : സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടി നടത്തുന്ന കാമ്പയിന്റെ ഭാഗമായി മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയും കുടുംബശ്രീ ജില്ലാ മിഷനും സ്നേഹിതാ ഹെൽപ്പ് ഡസ്ക്കും ചേർന്ന് കാരിത്താസ് ഇന്ത്യയുടെ സഹായത്തോടെ ബോധവത്കരണ ക്ലാസ് നടത്തി. ചെങ്കൽ പഞ്ചായത്തിലെ മരിയപുരത്തു ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഉദ്ഘാടനം ചെയ്തു.
സിഡിഎസ് ചെയർപേഴ്സൺ റാണി മോഹൻ അധ്യക്ഷതവഹിച്ചു. മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ചീഫ് കോ-ഒാർഡിനേറ്റർ റോഷിൻ സാം വിഷയവതരണം നടത്തി.കൊട്ടാരക്കര കൊല്ലം ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൺസൾട്ടന്റ് പ്രദീപ് ചെല്ലപ്പൻ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ത്രേസ്യ, സിഡിഎസ് വൈസ് ചെയർപേഴ്സൺ രമതി, കുടുംബശ്രീ ജൻഡർ ജില്ലാ പ്രോഗ്രാം മാനേജർ എസ്.സ്വാതി , സ്നേഹിതാ സർവീസ് പ്രൊവിഡർ മഞ്ജു , ജി ആർസി കമ്യൂണിറ്റി കൗൺസിലർ പ്രസന്ന കുമാരി എന്നിവർ പ്രസംഗിച്ചു.