കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു
1262563
Saturday, January 28, 2023 12:03 AM IST
നെയ്യാറ്റിന്‍കര : കുടുംബശ്രീ സിൽവർ ജൂബിലിയോടനുബന്ധിച്ച് തിരുപുറം പഞ്ചായത്ത് പത്തനാവിള വാർഡിലെ കാവേരി കുടുംബശ്രീ സംഗമം സംഘടിപ്പിച്ചു. ചുവട് എന്ന ശീര്‍ഷകത്തിലെ പരിപാടികളുടെ ഉദ്ഘാടനം പാറശാല ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ബെൻ ഡാർവിൻ നിർവഹിച്ചു. മുതിർന്ന കുടുംബശ്രീ അംഗം മേരിക്കുട്ടി പതാക ഉയർത്തി. റിട്ട. ഡപ്യൂട്ടി തഹസിൽദാർ തങ്കരാജ് മുഖ്യപ്രഭാഷണം നടത്തി. തിരുപുറം സിഡിഎസ് ചെയർപേഴ്സണും കാവേരി കുടുംബശ്രീ സെക്രട്ടറിയുമായ സി. ലുസി, വാർഡ് മെമ്പർ ജയകുമാരി എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗം മേരിക്കുട്ടിയെ ആദരിച്ചു. ബാലസഭ, ഓക്സിലറി ഗ്രൂപ്പ്, കുടുംബശ്രീ അംഗങ്ങൾ എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.