യു​കെ​യി​ല്‍ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഒന്പതിന് നാ​ട്ടി​ലെ​ത്തും
Tuesday, February 7, 2023 1:18 AM IST
പാ​റ​ശാ​ല: യു​കെ​യി​ല്‍ മ​രി​ച്ച ന​ഴ്സി​ന്‍റെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തും. ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ഇ​ല​ങ്കം ലൈ​ന്‍ അ​രു​ണി​മ​യി​ല്‍ അ​ഡ്വ. മു​ര​ളീ​ധ​ര​ന്‍ നാ​യ​രു​ടെ​യും ശാ​ന്തി​യു​ടെ​യും മ​ക​ന്‍ എം.​എ​സ്.​അ​രു​ണ്‍ (33)ന്‍റെ മൃ​ത​ദേ​ഹം ഒ​മ്പ​തി​ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ബ​ന്ധു​ക്ക​ള്‍ ഏ​റ്റു​വാ​ങ്ങും.

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​മാ​യി യു​കെ​യി​ലെ കൊ​വ​ന്‍​ട്രി എ​ന്‍​എ​ച്ച്എ​സ് ഗ​വ​ണ്‍​മെ​ന്‍റ് ഹോ​സ്പി​റ്റ​ലി​ല്‍ സ്റ്റാ​ഫ് ന​ഴ്സ് ആ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്ന അ​രു​ണ്‍ ക​ഴി​ഞ്ഞ 19 നാ​ണ് ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം മ​ര​ണ​പ്പെ​ട്ട​ത്. ഭാ​ര്യ ആ​ര്യ എ​സ്. നാ​യ​ര്‍. മ​ക​ള്‍: ആ​രാ​ധ്യ. സം​സ്കാ​രം ഒ​മ്പ​തി​ന് രാ​വി​ലെ എ​ട്ടി​ന് ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര ജം​ഗ്ഷ​നി​ല്‍ ഇ​ല​ങ്കം ലൈ​നി​ല്‍ വീ​ട്ടു​വ​ള​പ്പി​ല്‍.