ബൈക്കിലെത്തിയ സംഘം സ്വകാര്യസ്ഥാപനം എറിഞ്ഞു തകർത്തു
1278806
Sunday, March 19, 2023 12:12 AM IST
നെടുമങ്ങാട്: ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ അജ്ഞാതർ സ്വകാര്യ സ്ഥാപനത്തിന്റെ ഗ്ലാസ് എറിഞ്ഞു തകർത്തെന്നു പരാ തി. സത്രംമുക്ക് ശിവക്ഷേത്രത്തിനു സമീപം സൂര്യ ഓട്ടോ കൺസൾട്ടിംഗ് ആൻഡ് സിഎസ്സി എന്ന സ്ഥാപനത്തിന്റെ ഗ്ലാസുകളാണ് കഴിഞ്ഞദിവസം രാത്രി 10.40ന് അജ്ഞാതർ എറിഞ്ഞു തകർത്തത്. ഉടമകൾ പോ ലീസിൽ പരാതി നൽകി.
സംഭവത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമങ്ങാട് കച്ചേരി യൂണിറ്റ് ശക്തമായി പ്രതിഷേധിക്കുന്നതായി പ്രസിഡന്റ് ടി.ആർ.സന്തോഷ് കുമാർ, ജനറൽ സെക്രട്ടറി ബി.എസ്. ബൈജു എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.