വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Tuesday, March 21, 2023 1:49 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ്കൂ​ട്ട​റി​ൽ നി​ന്നു വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. വെ​ഞ്ഞാ​മു​ട് പു​ല്ല​മ്പാ​റ മാ​മൂ​ട് ച​ലി​പ്പം​കോ​ണം ച​ലി​പ്പം​കോ​ണ​ത്ത് പു​ത്ത​ൻ വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ(61) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 15ന് ​വീ​ടി​നു സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം.​ഭാ​ര്യ: ലേ​ഖ. മ​ക​ൾ :ആ​വ​ണി. മ​രു​മ​ക​ൻ :വി​നീ​ത് .