ഇന്റർ കൊളിജിയറ്റ് ടാലന്റ് ഹണ്ട്
1282737
Friday, March 31, 2023 12:10 AM IST
തിരുവനന്തപുരം: പാഠശാലയും ലിമാക്സ് ഈവന്റ്സും മാബിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്യൂട്ടറിസ്റ്റിക് സ്റ്റഡീസും സംയുക്തമായി കേരളത്തിലെ 18നും 26നും ഇടയ്ക്ക് പ്രായമുള്ള യുവതീയുവാക്കൾക്കായി നടത്തുന്ന ഇന്റർ കൊളിജിയറ്റ് ടാലന്റ് ഹണ്ട് നാളെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടത്തും. ബെസ്റ്റ് മാനേജുമെന്റ് ടീം, മിസ്റ്റർ ആൻഡ് മിസ് വൈബ്സ്, ബെസ്റ്റ് ഓന്റർപ്രണർ, സ്റ്റാൻഡ് അപ്പ് കോമഡി, ഗ്രൂപ്പ് ഡാൻസ്, സോളോ ഡാൻസ്, അൺപ്ലഗ്ഡ്, റീൽ ദ ഡേ, ഫെയ്സ് പെയിന്റിംഗ് ഇനങ്ങളിലാണ് ടാലന്റ് ഹണ്ട് നടത്തുന്നത്. വൈകുന്നേരം ഏഴിന് കനകക്കു ന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നരേഷ് അയ്യരുടെ മ്യൂസിക് പെർഫോമൻസും ഉണ്ടായിരിക്കും. പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് 77360 59111, 77360 59333.