ക​ഴ​ക്കൂ​ട്ടം-കാ​രോ​ട് ബൈ​പ്പാ​സിൽ അപകടങ്ങൾ തുടർക്കഥയാകുന്നു
Friday, March 31, 2023 11:35 PM IST
വി​ഴി​ഞ്ഞം: നാ​ല​ര വ​യ​സു​കാ​ര​ന്‍റെ ജീ​വ​നെ​ടു​ത്ത​തോ​ടെ അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​ ക​ഴ​ക്കൂ​ട്ടം-കാ​രോ​ട് ബൈ​പ്പാ​സി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം.
ജ​ന​ത്തി​ന്‍റെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​തെ​യു​ള്ള അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ കോ​വ​ളം മേഖലയിലെ ജ​ന​ങ്ങ​ൾ ഇ​ന്ന​ലെ പ്ര​തി​ഷേ​ധ​യോ​ഗം സം​ഘ​ടി​പ്പി​ച്ചു. വ​രുംദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടുപോ​കാ​നാ​ണു നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.
അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​വും അ​ധി​കൃ​ത​രു​ടെ അ​ലം​ഭാ​വ​വും മൂലം ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ നിര​വ​ധി മ​ര​ണ​ങ്ങ​ളാണ് ഇ​വി​ടെ ന​ട​ന്നതെന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.​ ക​ഴി​ഞ്ഞ ദി​വ​സം അ​മ്മ​യ് ക്കൊ​പ്പം റോ​ഡു മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്ക് ഇ​ടി​ച്ചു നാ​ലു​വ​യ​സുകാരൻ മ​രി​ച്ചതോ​ടെ​യാ​ണ് ഒ​രി​ട​വേ​ള​ക്കുശേ​ഷം ജ​നം വീ​ണ്ടും പ്രതിഷേധവുമാ യി തെരുവിലിറങ്ങിയത്.
പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ​യും സി​ഗ്നൽ, വ​ഴി​വി​ള​ക്കു​കൾ എന്നി വ സ്ഥാപിക്കാതെയും റോഡ് തു​റ​ക്കു​ന്ന​ത്തി​നെ​തി​രെ നാ​ട്ടു​കാ​ർ നേ​ര​ത്തെ​ രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​ത് അ​വ​ഗ​ണി​ച്ചാ​ണ് കോ​വ​ളം മു​ത​ൽ മു​ക്കോ​ല​വ​രെ​യു​ള്ള റോ​ഡ് അ​ധി​കൃ​ത​ർ തു​റ​ന്നു ന​ൽ​കി​യ​ത്. ഇ​രു​ളി​ന്‍റെ മ​ര​വി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​ഞ്ചാ​വ് -മ​യ​ക്കു​രുന്നു ക​ച്ച​വ​ട​വും മേഖലയിൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു നോ​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആരോപിക്കുന്നു.
കോ​വ​ളം വാ​ഴ​മു​ട്ട​ത്ത് സി​ഗ്ന​ൽ ലൈ​റ്റ് പ്രവർത്തിക്കാത്തതു മൂലം നി​ര​വ​ധി അ​പ​ക​ട​ങ്ങൾ ന​ട​ന്നു. 43 കി​ലോ​മീ​റ്റ​റാ​ണ് റോഡി ന്‍റെ ആകെ നീളം. ​ഇ​തി​ൽ നി​ശ്ചി​ത അകലത്തിൽ ശുചിമുറി സം വിധാനം, ക​ഫ​റ്റീ​രി​യ, 24 മ​ണി​ക്കൂ​റും ആം​ബു​ല​ൻ​സു​ക​ൾ, ഗ​താ​ഗ​ത ത​ട​സം നീക്കാൻ ക്രെ​യി​നു​ക​ൾ, വി​ശ്ര​മം ആ​വ​ശ്യ​മാ​കു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സ്നാ​ക്സ് ബാ​റു​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് ഹൈവേ അഥോറിറ്റി അ​ധി​കൃ​ത​ർ വാഗ്ദാനം ചെയ്തിരുന്നു. ഇ​വ​യു​ടെ ചെ​ല​വ് നടത്താമെന്നും പറഞ്ഞിരുന്നു.
എ​ന്നാ​ൽ അ​ടി​സ്ഥാ​ന ​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും​മു​മ്പു​ത​ന്നെ ടോ​ൾ ബൂ​ത്ത് സ്ഥാ​പി​ച്ച് ജ​ന​ത്തെ കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന് ഒരു മാ​റ്റവും വ​രു​ത്തി​യി​ല്ല.