വെള്ളറട: പോലീസ് സ്റ്റേഷനു വിളിപ്പാട് അകലെയുള്ള ബ്ളോക്ക് കോണ്ഗ്രസ് പാര്ടി ഓഫീസ് എസ്എഫ്ഐ പ്രവര്ത്തകര് അടിച്ചു തകര്ത്തതില് പോലീസിനു വീഴ്ച സംഭവിച്ചുവെന്നു ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.
വെള്ളറട ജംഗ്ഷനില് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാലോട് രവി. ബ്ലോക്ക് കോണ്ഗ്രസ് കമ്മറ്റി പ്രസിഡന്റ് സി. വിജയചന്ദ്രന് ആധ്യക്ഷത വഹിച്ചു. അഡ്വ. ബി. ആര്.എം. ഷെരീഷ് മുഖ്യപ്രസംഗം നടത്തി. ആര്. വത്സലന്, എ.ടി. ജോര്ജ്, അന്സാജിതാ റസല്, സോമന് കുട്ടി നായര്, ദസ്തഹീര്, അഡ്വ. ഗിരീഷ് കുമാര്, രാജ് മോഹനന്, അഡ്വ. മഞ്ചവിളാകം ജയന്, മംഗള് ദാസ്, തുടങ്ങിയവര് പ്രസംഗിച്ചു.