പട്ടം: 1997 എസ്എസ്എൽസി ബാച്ച് പൂർവ വിദ്യാർഥികളുടെ നേതൃത്വത്തിൽ "സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ " കുട്ടികൾക്ക് ബോധ്യപ്പെടുതുന്നതിന്റെ ഭാഗമായി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. അഡ്വ.വി.കെ.പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുൻ ഡിജിപി ഋഷിരാജ് സിംഗ് ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.നെൽസൺ വലിയവീട്ടിൽ അധ്യക്ഷതവഹിച്ച യോഗത്തിൽ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗീസ്, സ്കൂൾ പിടിഎ പ്രസിഡന്റ് എൻ.കെ.സുനിൽകുമാർ എന്നിവർ ആശംസകള്‍ നേർന്നു. സ്കൂൾ വൈസ് പ്രിൻസിപ്പൽ റാണി എം.അലക്സ്,1997 ബാച്ച് സെക്രട്ടറി ആഗേഷ് , അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.