മദ്യപിക്കാൻ പണം നൽകിയില്ല: വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സഹോദരൻ അറസ്റ്റിൽ
1424993
Sunday, May 26, 2024 5:32 AM IST
കാട്ടാക്കട : വീട്ടമ്മയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ. മദ്യപിക്കാൻ പണം നൽകാത്തതിന്റ വൈരാഗ്യത്തിലാണ് കൊലപാതക ശ്രമമെന്ന് പോലീസ് പറയുന്നു.
വിളപ്പിൽ നൂലിയോട് വാർഡ് ചൊവ്വല്ലൂർ അശ്വതി ഭവനിൽ മനോജി (52) നെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വന്ന ഉയാൾ പ്രകോപനപരമായി പെരുമാറുകയായിരുന്നു.
ഇതിനെ അമ്മ എതിർത്തതിനെ തുടർന്നാണ് സാരിയിൽ തീ കൊളുത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.