പൂന്തുറ പോലീസ് സ്റ്റേഷനിലെ ഫോണ്‍ പ്രവർത്തന രഹിതമെന്ന് പരാതി
1425241
Monday, May 27, 2024 1:37 AM IST
പൂന്തുറ: പൂന്തുറ പോലീസ് സ്റ്റേഷനിലെ ലാന്‍ഡ് ഫോണ്‍ പ്രവര്‍ത്തന രഹിമായിട്ട് മാസങ്ങള്‍ പിന്നിടുന്നതായി ആക്ഷേപം. തീരദേശമേഖലകളില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന പോലീസ് സ്റ്റേഷനന് പരിധിയില്‍ ഉള്‍പ്പെടുന്ന സ്റ്റേഷനിലെ ഫോണ്‍ പ്രവര്‍ത്തന രഹിതമായതൊടെ പ്രദേശവാസികള്‍ ഏറെ പ്രയാസം അനുഭവിക്കുന്നതായി പറയുന്നു.
അടിയന്തര ഘട്ടങ്ങളില്‍ പോലീസിന്റെ സഹായം ആവശ്യമായി വന്നാല്‍ ഇപ്പോള്‍ ആവശ്യക്കാര്‍ 100-ല്‍ വിളിച്ചാണ് കാര്യങ്ങള്‍ അറിയിക്കുന്നത്. കഞ്ചാവ് , മറ്റ് ലഹരി വില്‍പ്പന , അടിപിടി , അക്രമണങ്ങള്‍ മുതല്‍ കടല്‍ ക്ഷേഭം വരെ അറിയിക്കണമെങ്കില്‍ സാധാരണ ജനങ്ങള്‍ക്ക് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ആവശ്യക്കാര്‍ ഏറെയും പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് വിവരങ്ങള്‍ കൈമാറുന്നത്. പോലീസ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ബിഎസ്എന്‍എല്‍ അധികൃതരുടെ ഉപേക്ഷക്കുറവുമൂലമാണ് ഫോണ്‍ നന്നാക്കാന്‍ കഴിയാത്തതെന്നാണ് മറുപടി.
എന്നാല്‍ ടെലിഫോണ്‍ ബില്‍ അടയ്ക്കാന്‍ കഴിയാത്തതു മൂലമാണ് ഫോണ്‍ നിശ്ചലമായതെന്നാണ് സൂചനകള്‍ ലഭിക്കുന്നത്. പോലീസ് സ്റ്റേഷനിലെ ഫോണ്‍ പ്രവര്‍ത്തന സജ്ജമാക്കി എത്രയും വേഗം പ്രദേശവാസികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.