അയോർട്ടിക് അന്യൂറിസത്തിന് നൂതന ചികിത്സ; കസ്റ്റം മെയ്ഡ് "അനക്കൊണ്ട' ഉപകരണം ഉപയോഗിച്ച് കിംസ്ഹെൽത്ത്
1425482
Tuesday, May 28, 2024 2:42 AM IST
തിരുവനന്തപുരം: സങ്കീർണമായ അന്യൂറിസം ചികിത്സയ്ക്കായി രോഗിയുടെ ആരോഗ്യാവസ്ഥയ്ക്ക് അനുസരിച്ച് പ്രത്യേകം തയാറാക്കിയ "അനക്കൊണ്ട' ഉപകരണം ഉപയോഗിച്ച് തിരുവനന്തപുരം കിംസ്ഹെൽത്തിലെ മെഡിക്കൽ സംഘം. രക്തക്കുഴലുകളിൽ ബലൂൺ പോലെ വീക്കമുണ്ടാകുന്ന അവസ്ഥയാണ് അന്യൂറിസം. ശ്രദ്ധിക്കാൻ വൈകിയാൽ ധമനിയിൽ പൊട്ടലുണ്ടാകുകയും വലിയ സങ്കീർണ്ണതകൾക്ക് കാരണമാവുകയും ചെയ്യും.
10 മണിക്കൂറോളം നീണ്ടുനിന്ന നടപടികളിലൂടെ "അനക്കോണ്ട' ഉപകരണം അന്യൂറിസത്തില്‍ സ്ഥാപിക്കുകയും തുടർന്ന് ഉദരത്തിലെ രക്തക്കുഴലുകളിൽ ക്യാനുലേഷനും സ്റ്റെന്റിംഗും നടത്തുകയും ചെയ്തു.
രാജ്യത്ത് ഇതാദ്യമായാണ് ഫ്ളെക്സിബിൾ സ്റ്റെന്റ് ഗ്രാഫ്റ്റ് ഉപയോഗിച്ച് അയോർട്ടിക് അന്യൂറിസം ചികിത്സക്കുന്നത്. അന്യൂറിസത്തിന്റെ വലിപ്പം, അത് ബാധിക്കപ്പെട്ട ശരീര ഭാഗം എന്നീ കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് പ്രൊസീജിയറിന് ഉപയോഗിച്ച ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഡോ. മനീഷ് പറഞ്ഞു. ഇമേജിംഗ് ആൻഡ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം സീനീയര്‍ കണ്‍സള്‍ട്ടന്റ് ആൻഡ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മാധവന് ഉണ്ണി, ന്യൂറോ ഇന്റര്‍വന്‍ഷനല്‍ റേഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആൻഡ് ക്ലിനിക്കൽ ലീഡ് ഡോ. സന്തോഷ് ജോസഫ്, കാർഡിയോ തൊറാസിക് വിഭാഗം സീനിയർ കൺസൽട്ടന്റ് ആൻഡ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഷാജി പാലങ്ങാടൻ, കാർഡിയോ തൊറാസിക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റുമാരായ ഡോ. എസ്. സുഭാഷ്്, ഡോ. അനില്‍ രാധാകൃഷ്ണന് പിള്ള എന്നിവരും നടപടി ക്രമങ്ങളുടെ ഭാഗമായി.