യുദ്ധക്കപ്പൽ ഐഎ​ൻഎ​സ് ക​ബ്രാ വി​ഴി​ഞ്ഞ​ത്ത്
Friday, September 6, 2024 6:32 AM IST
വി​ഴി​ഞ്ഞം : തീ​ര​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്താ​ൻ നാ​വി​ക സേ​ന​യു​ടെ ആ​ധു​നി​ക യു​ദ്ധക്കപ്പ​ൽ ഐ​എ​ൻ​എ​സ്. ക​ബ്രാ വി​ഴി​ഞ്ഞ​ത്തെ​ത്തി.

വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം യാ​ഥാ​ർ​ഥ്യമാ​യ​തോ​ടെ​യു​ള്ള സു​ര​ക്ഷ ല​ക്ഷ്യ​മാ​ക്കി​യാണു കൊ​ച്ചി​യി​ൽനി​ന്ന് ഇ​ന്ന​ലെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ക്യാ​പ്റ്റ​ൻ സി​ന്ധാ​ന്ദ് വാ​ങ്ക​ഡെ യു​ടെ നേ​തൃ​ത്വ​ത്തി​ൽ 51 ന​വി​ക​രു​മാ​യാ​ണു വ​ര​വ്.


ക​ഴി​ഞ്ഞ മാ​സം ഐ​എ​ൻഎ​സ് ക​ൽ​പ്പേ​നി​യും വന്നു മ​ട​ങ്ങി​യി​രു​ന്നു. സു​ര​ക്ഷാ നി​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്നു രാ​വി​ലെ കൊ​ച്ചി​ യി​ലേ​ക്കുമ​ട​ങ്ങും. പോ​ർ​ട്ട് പ​ർ​സ​ർ വി​നു​ലാ​ൽ അ​സി. പോ​ർ​ട്ട് ക​ൺ​സ​ർ​വേ​റ്റ​ർ അ​ജി​ഷ് എ​ന്നി​വ​ർ വാ​ർ​ഫി​ൽ അ​ടു​പ്പി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി.