പൂന്തുറ: റോഡ് മുറിച്ചു കടക്കവേ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് അജ്ഞാതന്‍ മരിച്ചു. പരുത്തിക്കുഴി ജംഗ്ഷനു സമീപം വെളളിയാഴ്ച രാത്രി 8.20 ഓടുകൂടിയായിരുന്നു അപകടം നടന്നത്.
റോഡ് മുറിച്ചു കടന്ന വയോധികനെ അമിത വേഗത്തിലെത്തിയ സാന്‍ട്രോ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പൂന്തുറ പോലീസ് കേസെടുത്തു.