സെന്റ് ഹെലൻസ് ഹൈസ്കൂളിൽ മുത്തശ്ശീ-മുത്തശ്ശന്മാരെ ആദരിച്ചു
1459675
Tuesday, October 8, 2024 6:59 AM IST
നെയ്യാറ്റിന്‍കര: ലൂർദുപുരം സെന്റ് ഹെലൻസ് ഹൈസ്കൂളിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി "സ്നേഹാദരവ് -2024' സംഘടിപ്പിച്ചു. 75 വയസ് തികഞ്ഞ പൂര്‍വ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ആലീസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ വിദ്യാര്‍ഥികളുടെ മുത്തശ്ശീ-മുത്തശ്ശന്മാരെയും അധ്യാപകരുടെ രക്ഷിതാക്കളെയും ഈ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ ആദരിച്ചു. പിടിഎ പ്രസിഡന്റ് ബേസിൽ ഷിബു അധ്യക്ഷനായി. പൂര്‍വ വിദ്യാര്‍ഥി കൂടിയായ കിള്ളിപ്പാലം ഇടവക വികാരി ഫാ. ശാന്തപ്പന് അനുഗ്രഹ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സമ്മ തോമസ്, പൂര്‍വ വിദ്യാര്‍ഥി ലൂസി, സ്റ്റാഫ് പ്രതിനിധികളായ ഹൈറന്സ ലാന്‍സ് ലറ്റ്, വി.ബി. അഭിരാമി എന്നിവര്‍ പ്രസംഗിച്ചു.