മുൻ കെഎസ്ആർടിസി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
1567674
Monday, June 16, 2025 2:05 AM IST
കല്ലറ : കുളമാൻകുഴി അവിട്ടം ഭവനിൽ റിട്ട. കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുൻ പാരലൽ കോളജ് അധ്യാപകനുമായ അനിൽകുമാർ (61) നെയാണ് അടുക്കളയോട് ചേർന്ന് വീടിന് പിറകുവശത്ത് തൂങ്ങിമരിച്ച നിലയിൽ ഇന്നലെ രാവിലെ ആറിനു ശേഷം കണ്ടെത്തിയത്.
പുലിപ്പാറ വാർഡിലെ മുൻ മെമ്പർ ബീനയുടെ ഭർത്താവാണ് മരിച്ച അനിൽകുമാർ. മക്കൾ: ആകാശ്, ആകർഷ്, അർപ്പിത മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.