വഴിച്ചല്‍ ഇമ്മാനുവേല്‍ ബിഎഡ് ട്രെയിനിംഗ് കോളജ് ബിരുദദാനം
1567814
Monday, June 16, 2025 7:09 AM IST
വെള്ളറട: വാഴിച്ചല്‍ ഇമ്മാനുവേല്‍ ബിഎഡ് ട്രെയിനിംഗ് കോളജില്‍ 2023-2025 ബാച്ചിലെ ബിരുദ ധാരികള്‍ക്ക് വേണ്ടിയുള്ള ബിരുദദാന ചടങ്ങുകള്‍ നടന്നു.
നെയ്യാറ്റിന്‍കര രൂപത നിയുക്ത മെത്രാന് റവ. ഡോ. സെല്വരാജന് ദാസന് ചടങ്ങുകള്‍ക്ക് ഭദ്രദീപം തെളിച്ചു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റു മുൻ മെമ്പറും തൈക്കാട് ഗവ.ട്രെയിനിംഗ് കോളജ് മുൻ പ്രിൻസിപ്പലുമായ പ്രഫ. ജേക്കബ് മാത്യു വിശിഷ്ടാതിഥിയായി.
കോളേജ് മാനേജര്‍ റവ. ജി. ക്രിസ്തുദാസ്, പ്രിന്‍സിപ്പൽ ഡോ. ബിനിത ദാസ്, കോളജ് ബര്‍സാര്‍ ഷാജ്കുമാര്‍, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ. നാരായണപിള്ള, ഡെന്നിസ് കുമാര്‍ തുടങ്ങിയവർ പങ്കെടുത്തു.