നെ​ടു​മ​ങ്ങാ​ട്: ടൗ​ണി​ലെ പ​ഴ​വ​ടി ഗ്രാ​മ​ത്തി​ൽ മൂ​ന്നു ദി​വ​സ​മാ​യി വൈ​ദ്യു​തി ഇ​ല്ല.150​ഓ​ളം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണ്. ക​ല്ല​മ്പാ​റ ട്രാ​ൻ​സ്ഫോ​മ​റി​ൽനി​ന്നും കേ​ബി​ൾ വ​ഴി വൈ​ ദ്യു​തി ക​ണ​ക്‌​ഷ​നു​ള്ള പ​ഴ​വ​ടി, ക​ല്ല​മ്പാ​റ, കു​ന്നും​പു​റം പ്ര​ദേ​ശ​ങ്ങ​ളി​ലെ 150 ല​ധി​കം വീ​ടു​ക​ളി​ലു​ള്ള​വ​ർ ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി പ​ക​ലും രാ​ത്രി​യും വൈ​ദ്യു​തി​യി​ല്ലാ​തെ ദു​രി​ത​ത്തി ലാ​ണ്.

കെ​എ​സ്ഇ​ബി ഓ​ഫീ​സി​ൽ നി​ന്നും അ​ര​കി​ലോ​മീ​റ്റ​ർ പോ​ലും ഇ​ല്ലാ​ത്ത സ്ഥ​ല​ത്താ​ണ് വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യിരി ക്കു​ന്ന​ത്. ആ​സ്ഥാ​ന​ത്തു​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​രാ​തി ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും അ​റി​യി​ച്ചി​ട്ടും ഇ​തു​വ​രെ പ​രി​ഹാ​ര​വു​മാ​യി​ട്ടി​ല്ല.

അ​ണ്ട​ർ​ഗ്രൗ​ണ്ട് കേ​ബി​ളി​ലെ ത​ക​രാ​റാ​ണു പ്ര​ശ്ന​മെ​ന്നും പ​രി​ഹ​രി​ക്കാ​ൻ സ​മ​യ​മെ​ടു​ക്കു​മെ​ന്നു​മാ​ണു സ്ഥി​രം മ​റു​പ​ടി. ഇ​ട​യ്ക്കി​ട​യ്ക്ക് വൈ​ദ്യു​തി വ​ന്നാ​ൽ വീ​ണ്ടും ത​ട​സ​പ്പെ​ടും. ഓ​രോ ത​വ​ണ വൈ​ദ്യു​തി വ​ന്നു​കു​മ്പോ​ഴും വീ​ടു​ക​ളി​ലെ ഒ​ന്നോ ര​ണ്ടോ വൈ​ദ്യ​ത ഉ​പ​പ​ക​ര​ണ​ങ്ങ​ൾ കേ​ടാ​വു​ക​യും ചെ​യ്യും.