നെ​ടു​മ​ങ്ങാ​ട്: ക​ഴി​ഞ്ഞ ഒ​മ്പ​ത് വ​ർ​ഷ​ത്തി​നി​ടെ 5000 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നെ​ടു​മ​ങ്ങാ​ട് എം​എ​ൽ​എ​യു​ടെ വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങ് 'മി​ക​വു​ത്സ​വം 2025 ' ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

എ​സ്എ​സ്എ​ൽ​സി​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ മ​ണ്ഡ​ല​ത്തി​ലെ 554 വി​ദ്യാ​ർ​ഥി​ക​ളും ഐ​സി​എ​സ്ഇ, സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ പ​ഠി​ച്ച 75 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്ക്‌ നേ​ടി​യ 318 വി​ദ്യാ​ർ​ഥി​ക​ളും ഉ​ൾ​പ്പെ​ടെ 872 വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ച​ത്.

നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പ​ൽ ടൗ​ൺ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സി.​എ​സ്. ശ്രീ​ജ, നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ർ, തൃ​ശൂ​ർ ഡി​ഐ​ജി ഹ​രി​ശ​ങ്ക​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ​മാ​ർ, മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.