കെ. മാധവൻ അനുസ്മരണം
1568027
Tuesday, June 17, 2025 6:31 AM IST
നെടുമങ്ങാട്: മൈലം നേതാജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ. മാധവൻ വാർഷിക അനുസ്മരണ സമ്മേളനം ജില്ലാ കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. തോപ്പിൽ ശശിധരൻ അധ്യക്ഷത വഹിച്ചു.
വിതുര ശശി മുഖ്യപ്രഭാഷണവും, അഡ്വ. വീണ എസ്. നായർ വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. കായിക പ്രതിഭകളെ കെ. ജ്യോതിഷ് കുമാർ ആദരിച്ചു, ലാൽ റോഷൻ, ഉഷാകുമാരി യു.എസ്. സുഷ, അജയഘോഷ്, നടരാജൻ ചെട്ടിയർ, ബി. അശോകൻ, കൃഷ്ണൻകുട്ടി, സന്തോഷ്, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.