പ്രിയദർശിനി ഗ്രന്ഥശാലാ വാർഷികാഘോഷം
1568018
Tuesday, June 17, 2025 6:30 AM IST
മാറനല്ലൂർ: പ്രിയദർശിനി ഗ്രന്ഥശാലയുടെ 18-ാമത് വാർഷികാഘോഷവും സെമിനാറും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാല വൈസ് പ്രസിഡന്റ് വിനുലാൽ അധ്യക്ഷത വഹിച്ചു. ബാലവേദി വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഗ്രന്ഥശാല സെക്രട്ടറി സജി ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്ലസ് ടു, എസ്എസ്എൽസി വിജയികൾക്ക് ക്യാഷ് നൽകി.
വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം വാർഡ് മെമ്പർ ശരണ്യ നിർവഹിച്ചു. തുടർന്ന് കവിയരങ്ങിൽ സംഘടിപ്പിച്ച കുറ്റിയാണിക്കാട് ദിലീപ്, രാജി വെട്ടമംഗലം, ഹരൻ പുന്നവൂർ തുടങ്ങിയവർ പങ്കെടുത്തു