സൈനികൻ തോമസ് ചെറിയാന്റെ പ്രതിമ സ്ഥാപിക്കാൻ മന്ത്രിക്കു നിവേദനം നൽകി എക്സ് സർവീസ് ലീഗ്
1567805
Monday, June 16, 2025 6:54 AM IST
നേമം: 56 വർഷത്തിനുമുന്പ് ഹിമാചൽ പ്രദേശിലെ റോത്താങ് ചുരത്തിൽ വിമാന അപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയന്റെ ജന്മദിനത്തോടനുബന്ധിച്ചു നടത്തിയ അനുസ്മര ണ ചടങ്ങ് മന്ത്രി വി. ശിവൻകുട്ടി ഉദ് ഘാടനം ചെയ്തു.
സൈനികൻ തോമസ് ചെറിയാന്റെ പ്രതിമ സ്ഥാപിക്കണമെന്ന് അവശ്യപ്പെട്ടാണ് എക്സ് സർവീസസ് ലീഗ് പാപ്പനംകോട് ബ്രാഞ്ച് കമ്മിറ്റി മന്ത്രിക്കു നിവേദനം നൽകി. അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരൻ നായർ, എക്സ് സർവീസസ് ലീഗ് ബ്രാഞ്ച് പ്രസിഡന്റ് കരുമം രവീന്ദ്രൻ, സെക്രട്ടറി ശാന്തിവിള പദ്മകുമാർ, ട്രഷറർ സോമൻ നായർ, അശോകകുമാർ, സർവോദയം അനിൽകുമാർ തമ്പി, ശ്രീകണ്ഠൻ നായർ, പാപ്പനംകോട് കമാൽ, എം.എ. ലത്തീഫ് എന്നിവർ പങ്കെടുത്തു.