പഞ്ചായത്തിനെതിരേ അപവാദ പ്രചാരണം: പ്രതിഷേധം ശക്തം
1568024
Tuesday, June 17, 2025 6:31 AM IST
പാറശാല: കൊല്ലയില്‍ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ കോൺഗ്രസും ബിജെപിയും ചേർന്നു അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തം. എല്‍ഡിഎഫ് കൊല്ലയില്‍ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ സിപിഎം പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ശശീന്ദ്ര ബാബു അധ്യക്ഷത വഹിച്ചു. സിപിഐ കൊല്ലയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ. വിജയൻ സ്വാഗതം പറഞ്ഞു. സിപിഎം ധനുവച്ചപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി. താണുപിള്ള, കെ. രാജേന്ദ്രകുമാര്‍, വി.എസ്. ബിനു, കെ. അംബിക, ഡോ. എന്‍.എസ്. നവനീത് കുമാര്‍, രാധാകൃഷ്ണന്, കെ.വി. പത്മകുമാര്‍, എസ്. സന്ധ്യ, ജി. ബൈജു, വി.എസ്. അനില, ജ്യോതിഷ റാണി, സന്തോഷ് കുമാര്‍, സി.കെ. സിനി കുമാരി, കെ.പി. സുശീല, നന്ദി എം. മഹേഷ് എന്നിവര്‍ പ്രസംഗിച്ചു.