സാന്പത്തിക തിരിമറി: ജീവനക്കാരുടെ ജാമ്യാപേക്ഷ 19ന് പരിഗണിക്കും
1568023
Tuesday, June 17, 2025 6:31 AM IST
തിരുവനന്തപുരം: നടൻ കൃഷ് ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ജീവനക്കാർ സാന്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിൽ മൂന്നു ജീവനക്കാരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 19 ലേക്കു മാറ്റി.
തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജീവനക്കാരായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്. സ്ഥാപനത്തിൽ എത്തുന്ന ഉപഭോക്താക്കൾക്ക് സ്ഥാപനത്തിലെ ക്യുആർ കോഡിനുപകരം ജീവനക്കാർ സ്വന്തം അക്കൗണ്ടിലെ ക്യുആർ കോഡ് നൽകി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നതാണ് ദിയ കൃഷ്ണ നല്കിയ പരാതി.
ഇതിനു പിന്നാലെയാണ് ദിയയുടെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാരും മുൻകൂർ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചത്. ജീവനക്കാർ ദിയയ്ക്കെതിരേയും കേസ് നല്കിയിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നത് ഉൾപ്പെടെയുള്ള പരാതിയാണ് ജീവനക്കാർ നല്കിയിട്ടുള്ളത്. ദിയ നല്കിയ പരാതിയിലും ജീവനക്കാർ നല്കിയ പരാതിയിലും പോലീസ് റിപ്പോർട്ട് ഹാജരാക്കത്തതിനാലാണ് ജാമ്യ ഹർജിയിൽ വാദം കേൾക്കുന്നത് 19 ലേക്ക് മാറ്റിയത്.