മാന്നാനം സുരേഷ് ഗുരുദേവ സർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡന്റ്
1567426
Sunday, June 15, 2025 6:03 AM IST
വെഞ്ഞാറമൂട്: ഗുരുദേവ സർവീസ് സൊസൈറ്റി ദേശീയ വർക്കിംഗ് പ്രസിഡന്റായി മാന്നാനം സുരേഷിനെ തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡന്റ് ആർ.സി. രാജീവ് ദാസ് അറിയിച്ചു.
രാഷ്ട്രീയ ജനതാദൾ നേതാവും, പത്രപ്രവർത്തകനും, ലോഹ്യ കർമസമിതി, സോഷ്യലിസ്റ്റ് അലയൻസ് ഫോറം, ഗാന്ധി ദർശന വേദി എന്നീപ്രസ്ഥാനങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റുമാണ് മാന്നാനം സുരേഷ്. ഫിലിം കോ ഡയറക്ടറർ, ശ്രീ ഗോകുലം മെഡിക്കൽ കോളജ് പേഷ്യന്റ് റിലേഷൻ ഓഫീസറായും പ്രവർത്തിക്കുന്നു.
കോട്ടയം, മാന്നാനം കൊക്കപ്പള്ളിൽ വീട്ടിൽ കെ.എം. പവിത്രന്റെയും സാവിത്രി പവിത്രന്റെയും മകനാണ്. ഭാര്യ: ഷീജ സുരേഷ് (പ്രഫസർ, ശ്രീ ഗോകുലം നഴ്സിംഗ് കോളജ് വെഞ്ഞാറമൂട്, തിരുവനന്തപുരം). വിദ്യാർത്ഥികളായ സവിധൻ സുരേഷ്, സരിധൻ സുരേഷ് മക്കളാണ്.