മണലയം മലങ്കര കത്തോലിക്ക പള്ളിയിൽ തിരുനാൾ ആരംഭിച്ചു
1566937
Friday, June 13, 2025 7:06 AM IST
തിരുവനന്തപുരം: മണലയം സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ ഇടവക തിരുനാൾ ആരംഭിച്ചു. ഇടവക വികാരി ഫാ. ജോണ്സണ് പുതുവേലിൽ കൊടിയേറ്റ് കർമം നിർവഹിച്ചു. ഇന്നു വൈകുന്നേരം 5.30ന് സന്ധ്യാപ്രാർഥനയ്ക്കു ശേഷം വിശുദ്ധ കുർബാന. ഫാ. ബർണാർഡ് വലിയവിള കാർമികനായിരിക്കും.
നാളെ വൈകുന്നരം അഞ്ചിന് സന്ധ്യാപ്രാർഥന. തുടർന്ന് ഫാ. ജോർജ് കുരക്കോട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. 7.30ന് ഭക്തിനിർഭരമായ തിരുനാൾ റാസ. പള്ളിയിൽ നിന്ന് ആരംഭിച്ച് സെന്റ് ഷന്താൾ സ്കൂൾ വഴി പാലക്കുഴി, മലമുകൾ, മണലയം വഴി തിരികെ പള്ളിയിൽ എത്തിച്ചേരും.
പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം 5.30ന് ബിഷപ് തോമസ് മാർ യൗസേബിയോസിനു സ്വീകരണം. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന. സ്നേഹവിരുന്നിനു ശേഷം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപിക്കും.