ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍: പുരസ്കാരങ്ങള്‍ വിതരണം
1567419
Sunday, June 15, 2025 5:55 AM IST
വെള്ളറട: അസോസിയേഷന് ഓഫ് ഷോര്‍ട്ട് ഫിലിം മൂവി മേക്കേഴ്സ് ആര്‍ട്ടിസ്റ്റും സംസ്കാരസാഹിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സമാപിച്ചു. സംസ്കാരസാഹിതി സംസ്ഥാന ചെയര്മാന് സി.ആര്. മഹേഷ് എംഎല്‍എയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം ചെയ്തു.
മുന്‍ സ്പീക്കര്‍ എന്‍. ശക്തന് മുഖ്യപ്രഭാഷണം നടത്തി. സൂര്യ കൃഷ്ണമൂര്‍ത്തി, കാവാലം ശ്രീകുമാര്‍, രാജീമേനോന്‍, ഡോക്ടര്‍ ആര്.എസ്. പ്രദീപ്, എന്‍.വി. പ്രദീപ് കുമാര്‍, അനി വര്‍ഗീസ്, മനേഷ്, പുഴനാട് ഗോപന്, അനീഷ് മേനോന്, ശ്രീകാന്ത് ടി.ആര്. നായര്‍, യവനിക ഗോപാലകൃഷ്ണന്, മോഹനന് അയിരൂര്‍, കെ.എം. ഉണ്ണികൃഷ്ണന്, എന്നിവര്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.