തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് ദീ​പി​ക​യും മാ​ര്‍​ത്താ​ണ്ഡം മാ​ര്‍ അ​പ്രേം കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗ് ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി​യും ചേ​ര്‍​ന്ന് ന​ൽ​കു​ന്ന ആ​ദ​രം ഇ​ന്നു ന​ട​ക്കും.

എ​സ്എ​സ്എ​ല്‍​സി​ക്ക് ഒ​ന്‍​പ​ത്, പ​ത്ത് എ ​പ്ല​സ് നേ​ടി​യ​വ​ര്‍, സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ പ​ത്താം​ക്ലാ​സി​ല്‍ 90 ശ​ത​മാ​ന​ത്തി​ല്‍ അ​ധി​കം മാ​ര്‍​ക്ക് നേ​ടി​യ​വ​ർ, പ്ല​സ്ടു കേ​ര​ള സി​ല​ബ​സി​ല്‍ അ​ഞ്ചോ അ​തി​ല​ധി​ക​മോ വി​ഷ​യ​ങ്ങ​ള്‍​ക്ക് എ ​പ്ല​സ് നേ​ടി​യ​വ​ര്‍, സി​ബി​എ​സ്ഇ, ഐ​എ​സ്‌​സി വി​ഭാ​ഗ​ങ്ങ​ളി​ല്‍ 12-ാം ക്ലാ​സി​ൽ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ര്‍​ക്ക് നേ​ടി​യ​വ​ര്‍ എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍​കും.

ഇ​ന്നു രാ​വി​ലെ പ​ത്തി​ന് നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ദീ​പി​ക തി​രു​വ​ന​ന്ത​പു​രം റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ മോ​ണ്‍.​ഡോ. വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും. പാ​റ​ശാ​ല രൂ​പ​താ​ധ്യ​ക്ഷ​ന്‍ തോ​മ​സ് മാ​ര്‍ യൗ​സേ​ബി​യോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങ് നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി എ​സ്.​ച​ന്ദ്ര​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30ന് ​പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ര​ജി​സ്ട്രേ​ഷ​ൻ, തു​ട​ർ​ന്ന് ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​മി​നാ​ർ ന​ട​ക്കും. ര​ണ്ടി​നു ന​ട​ക്കു​ന്ന ആ​ദ​ര​വ് പ​രി​പാ​ടി​യി​ൽ ദീ​പി​ക റ​സി​ഡ​ന്‍റ് മാ​നേ​ജ​ര്‍ മോ​ണ്‍.​ഡോ. വ​ര്‍​ക്കി ആ​റ്റു​പു​റ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പ സ്വാ​ഗ​തം ആ​ശം​സി​ക്കും.

രാ​ഷ്‌​ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഫ്രാ​ന്‍​സി​സ് ക്ലീ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങ് മു​ന്‍ ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ കൂ​രി​യ മെ​ത്രാ​ന്‍ ഡോ.​ആ​ന്‍റ​ണി മാ​ര്‍ സി​ല്‍​വാ​നോ​സ് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത (നെ​ല്ലി​മൂ​ട് സെ​ന്‍റ് ക്രി​സോ​സ്റ്റം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ, പ​ട്ടം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ൾ)​സ്കൂ​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണം. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മെ​ഡ​ലു​ക​ളും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും.