മസ്തിഷ്ക മരണ സ്ഥിരീകരണം: ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്കി
1567218
Saturday, June 14, 2025 7:04 AM IST
മെഡിക്കല്‍കോളജ്: മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള സാങ്കേതികവും നിയമപരവുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്കി.
കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തില്‍ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന പരിശീലന പരിപാടി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. കെ.വി വിശ്വനാഥന് ഉദ്ഘാടനം ചെയ്തു.
കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ്.എസ് നോബിള്‍ ഗ്രേഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിനോയ് മാത്യു എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. പ്രമുഖ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.